Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Piling Up

Kollam

മാലിന്യം കെട്ടിക്കിടക്കുന്നു; മം​ഗ​ല​ത്ത്മു​ക്കിലെ ഓ​ട​യി​ൽ വെള്ളം ഒഴുകുന്നില്ല

ച​വ​റ : ഓ​ട​യി​ലെ അ​ഴു​ക്ക് നി​റ​ഞ്ഞ മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ല്‍ വെ​ള്ളം ഒ​ഴു​കാ​ത്ത​വ​സ്ഥ​യി​യി​ട്ടും അ​ധി​കൃ​ത​ര്‍ നി​സം​ഗ​ത പാ​ലി​ക്കു​ന്ന​താ​യി പ​രാ​തി. ച​വ​റ പ​ഞ്ചാ​യ​ത്തി​ലെ പു​ത്ത​ന്‍​കോ​വി​ല്‍ വാ​ര്‍​ഡി​ലെ മം​ഗ​ല​ത്ത് മു​ക്കി​ലാ​ണ് ഈ ​ദ​യ​നീ​യാ​സ്ഥ.

അ​ഴു​ക്ക് നി​റ​ഞ്ഞ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ല്‍ അ​സ​ഹ​നീ​യ​മാ​യ ദു​ര്‍​ഗ​ന്ധ​വു​മാ​ണ് വ​മി​ക്കു​ന്ന​ത്. ശ​ക്ത​മാ​യി ഒ​രു മ​ഴ പെ​യ്താ​ല്‍ ഓ​ട​യി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം പാ​ത​യി​ലേ​ക്ക് ഒ​ഴു​കു​ക​യും ചെ​യ്യും.​ന​ല്ലേ​ഴ്ത്ത് മു​ക്കി​ല്‍ നി​ന്നും പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തെ പാ​ത​യി​ലൂ​ടെ ഐ ​ആ​ര്‍ ഇ ​ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രും വി​ദ്യാ​ര്‍​ഥി​ക​ളും ഉ​ള്‍​പ്പെ​ടെ പോ​കു​ന്ന പാ​ത​യ്ക്കു സ​മീ​പ​മാ​ണ് ഈ ​ഓ​ട.

മാ​ലി​ന്യം നി​റ​ഞ്ഞ വെ​ള്ള​ത്തി​ല്‍ നി​ന്നും അ​സ​ഹ​നീ​യ​മാ​യ ദു​ര്‍​ഗ​ന്ധം കാ​ര​ണം സ​മീ​പ​ത്തു​ള്ള​വ​ര്‍​ക്കു പു​റ​ത്തി​റി​ങ്ങാ​ന്‍ പോ​ലും പ​റ്റാ​ത്ത​ അവ​സ്ഥ​യാ​ണ്.ഒ​ഴു​കാ​തെ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ല്‍ ജ​ലജ​ന്യ രോ​ഗ​ങ്ങു​ള്‍​പ്പെ​ടെ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യും കൂടുതലാണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

ഓ​ട​യി​ലെ വെ​ള്ളം ഒ​ഴു​കി തോ​ട് വ​ഴി ച​വ​റ ടി​എ​സ് ക​നാ​ലി​ല്‍ എ​ത്തേ​ണ്ട​താ​ണ്. ഒ​ഴു​ക്ക് ന​ഷ്‌ടപ്പെ​ട്ട​തി​നാ​ല്‍ വെ​ള്ളം കെ​ട്ടി നി​ന്ന് കൊ​തു​കും മ​റ്റു പ്രാ​ണി​ക​ളും പെ​രു​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.ഓ​ട​യി​ല്‍ നി​ന്ന് വെ​ള്ളം ക​രക​വി​ഞ്ഞാ​ല്‍ സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്ക് മാ​ലി​ന്യം നി​റ​ഞ്ഞ വെ​ള്ളം ഒ​ഴു​കിയെത്തും.

Latest News

Corehub Up